
തിരുവനന്തപുരം :- 1971ലെ ഇന്തോ – പാക് യുദ്ധത്തിൽ ശത്രു വിന്റെ നാവിക തീരദേശ പ്രതിരോധത്തിന് നിർണ്ണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവിക സേനയുടെ നിർണ്ണായക പങ്ക്അനു സ് മരിക്കാൻ ഡിസംബർ 4ന് ശങ്കുമുഖം കടൽ തീരത്തു നാവിക ദിനത്തിൽ മാസ്മരിക പ്രകടനം നടത്തും.നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ തൃപ്പാഠി ഈ പരിപാടിക്ക് അതിഥേയത്വവും വഹിക്കും. തിരുവനന്തപുരത്ത് പരിപാടി നടത്തുന്നത് ദക്ഷിണ നാവിക കമാൻഡ് ആണ്. പത്രസമ്മേളനത്തിൽ നേവൽ ഓഫീസർ ഇൻ ചാർജ് കേരളം ക മ ഡോർ വർഗീസ് മാത്യു വിശദീകരിച്ചു. കൊച്ചി പി ആർ ഒ കമാണ്ടർ അതുൽ പിള്ള, തിരുവനന്തപുരം പി ആർ ഒ ബിജു കെ മാത്യു എന്നിവരും പങ്കെടുത്തു.
