തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില് ഒരാള്‍ മരിച്ചിരുന്നു. 44 പേർക്ക് പരുക്കേറ്റു.
ഇവരുടെ നില ഗുരുതരമല്ല. മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്പ്പെട്ടത്.