വണ്ടൂർ : നവജാതശിശുവിനെ മാതാവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് അഹമ്മദ് അല്‍യസഫിനെയാണ് മരിച്ചനിലയില്‍ ശനിയാഴ്‌ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.സംശയംതോന്നിയ ആശുപത്രി അധികൃതർ പോലീസില്‍ അറിയിക്കുകയായിരുന്നു.അസ്വാഭാവികമരണത്തിന് വണ്ടൂർ പോലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടംചെയ്ത കുട്ടിയുടെ മൃതദേഹം ഞായറാഴ്‌ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശ്വാസംമുട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ കഴിഞ്ഞതെന്നും എന്നാല്‍ അതെങ്ങനെയാണെന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ പറയാനാകൂവെന്നും പോലീസ് പറഞ്ഞു.വണ്ടൂർ ചെട്ടിയാർമലിലെ മാതാവിന്റെ വീട്ടിലാണ് കുട്ടി മരിച്ചത്.

