
തിരുവനന്തപുരം: നിമിഷ പ്രിയയെ യെമൻ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സുവിശേഷകൻ കെ എൻ പോളിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷപ്രിയയെ മോചിപ്പിക്കാൻ ആയി പണം ശേഖരിച്ചതായാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത് നിമിഷപ്രിയയുടെ മോചനത്തിനായി ആരെയും പണം ശേഖരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ലെന്നും സർക്കാരിന്റെ പേരിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ജാഗ്രത വേണമെന്നു മാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ മെമ്മോറാണ്ടത്തിൽ കൗൺസിലിന്റെ നിയമോപദേശകൻ സുഭാഷ് ചന്ദ്രൻ കെ. ആർ പറഞ്ഞു .54000 അധികം ആളുകൾ ഇതിനകം തന്നെ പോളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു കഴിഞ്ഞു. അദ്ദേഹം നിമിഷ പ്രിയയുടെ മോചനത്തിനായി എക്സ് പോസ്റ്റിലൂടെ വൻതോതിൽ സംഭാവന ആവശ്യപ്പെട്ടിരുന്നു. അതേസമയം ഓൾ ഇന്ത്യ
ജെമി അയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാർ നിമിഷ പ്രിയക്ക് ശിക്ഷാക്ഷമയോ മോചനമോ ലഭിക്കുന്നതിന് വേണ്ടി താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഇനി ബാക്കിയെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിന് ഇനി കേന്ദ്രസർക്കാരാണ് നടപടിയെടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു യു എൻ ഉദ്യോഗസ്ഥരും മുഫ്തി അബൂബക്കർ മുസ്‌ലിയാരും യമനിലെ പണ്ഡിതന്മാരുമായി ചേർന്ന് സഹായം തേടിയിട്ടുണ്ടെന്നും അറിയിച്ചു. നിമിഷയുടെ കുടുംബത്തിനായി പ്രഖ്യാപിച്ച ബാങ്ക് അക്കൗണ്ട് വ്യാജമാണെന്ന സർക്കാരിന്റെ അവകാശവാദം പിൻവലിക്കണമെന്നും പണം പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നിന്ന് അനുവദിക്കണമെന്നും കൗൺസിൽ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു .
