പോലീസ് സേനയിൽ മാത്രമല്ല എക്സ്സൈസ് സേനയിലുംപുരുഷ ഇൻസ്‌പെക്ടറും, വനിതാ സിവിൽ എക്സ്സൈസ് ഓഫിസർമാരും ബാറിൽ കയറി മദ്യപിച്ചു

തിരുവനന്തപുരം :- എക്സ്സൈസ് സേനയിലെ എക്സ്സൈസ് ഇൻസ്‌പെക്ടറും,രണ്ടു എക്സ്സൈസ് വനിതാ സിവിൽ ഓഫീസർ മാരും ചേർന്ന് വാഴമുട്ടം കോവളത്തുള്ള ബാറിൽ കയറി മദ്യപിച്ചത് വിവാദമായതോടെ മൂന്നു പേരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുന്നേ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ് ഐ ഉൾപ്പെടെ ആറു പേർ ഡ്യൂട്ടിക്കിടെ പരസ്യമദ്യപാനം കാറിൽ ഇരുന്നു നടത്തുകയും സംഭവം വിവാദമാ യതോടെ
പോലീസ് സേനക്ക് തന്നെ നാണക്കേട് ഉണ്ടായതിനെ തുടർന്നു ഇതുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സെസ്‌പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ചൂട് ആറും മുൻപ് തന്നെ എക്സ്സൈസ് വകുപ്പിലും ഇത് പോലുള്ള വിവാദം ഉണ്ടായിരിക്കുന്നത്. ഈ സംഭവം അധികൃതർ വളരെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. കഴക്കൂട്ടം സംഭവത്തിൽ പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നു എങ്കിൽ ഇതിൽ രണ്ടു വനിതാ എക്സ്സൈസ് സിവിൽ ഓഫീസർമാർ ഉണ്ടായിരുന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന വസ്തുതകളിൽ ഒന്ന് മാത്രമാണ്. വേലി തന്നെ യാണ്‌ വിളവ് തിന്നുന്നതെന്ന പഴഞ്ചൊല്ല് ഇവിടെ ശരിയാവുകയാണ്.വാടാനപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിൽ ജോലി നോക്കിയിരുന്ന എക്സ്സൈസ് ഇൻസ്‌പെക്ടർ വി ജി സുനിൽ കുമാർ, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ആശ, ആർ എസ് അഞ്ജന ജി നായർ എന്നിവരെ ആണ് പരാതിയെ തുടർന്നു എക്സ്സൈസ് വിജിലൻസ് ഓഫീസറുടെ അന്വേഷണം നടത്തി 27/1/26…xvlg-39/2026 വി ഇ 12/2026നമ്പർ റിപ്പോർട് പ്രകാരം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. വാഴ മുട്ടം -കോവളത്തു പ്രവർത്തിക്കുന്ന ഒരു ബാർ ഹോട്ടലിൽ ഇവർ കയറി ലൈസെൻസി യുടെ സത്ക്കാരം സ്വീകരിച്ചു മദ്യപിച്ചു എന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയും നിയമ ലംഘനം, കൃത്യനിർവഹണത്തിൽ വീഴ്ച, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി ആണ് മൂന്നുപേരേയും സർവീസിൽ നിന്ന് exc/675/2026xes..നമ്പർ ഓർഡർ പ്രകാരം സസ്‌പെൻഡ് ചെയ്തിട്ടുള്ളത്. എക്സ്സൈസ് അഡിഷണൽ എക്സ്സൈസ് കമ്മിഷണർ -ഭരണം കിഷോർ കുമാർ ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്.

You May Also Like

About the Author: Jaya Kesari