കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസില്‍ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയില്‍. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്.ഒളിവില്‍ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.
പങ്കജിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കേസിലെ ഒന്നാം പ്രതി അലുവ അതുല്‍ അടക്കം രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.