തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പുതിയ പി എം എസ് എസ് വൈ ബ്ലോക്കിൽ ഒപി പ്രവർത്തനം ആരംഭിച്ചു. ന്യൂറോസർജറി, തൊറാസിക് & വാസ്കുലാർ സർജറി, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ, കാർഡിയോളജി സ്പ്ഷ്യാലിറ്റി ക്ലിനിക്ക് എന്നീ ഒപികളാണ് പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങിയത്. ഇവിടെ സജ്ജമാക്കിയിരിക്കുന്ന നൂതനമായ സൗകര്യങ്ങൾ രോഗികൾക്ക് മികച്ച വ്യക്തിഗത ചികിത്സ ഉറപ്പുനൽകും. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഒപി പ്രവർത്തിക്കുന്നത്.