പാലക്കാട്: നഗരത്തിലെ വാടിക ഉദ്യാനത്തിലുണ്ടായ തേനീച്ച ആക്രമണത്തെ തുടര്‍ന്ന് പാലക്കാട് കോട്ട മുന്നറിയിപ്പില്ലാതെ അടച്ചിട്ടു.ഇതോടെ കോട്ട കാണാനെത്തിയ സന്ദര്‍ശകര്‍ നിരാശരായി മടങ്ങി. തേനീച്ച, കടന്നല്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടുകയാണെന്ന നോട്ടീസ് ഗെയ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.കഴിഞ്ഞദിവസം വാടിക ഉദ്യാനത്തിലെത്തിയ രണ്ടു കുട്ടികളുള്‍പ്പെടെ പത്തുപേര്‍ക്ക് തേനീച്ച കുത്തേറ്റിരുന്നു. ഉദ്യാനത്തില്‍ കളിക്കുകയായിരുന്ന കുട്ടികളെ അപ്രതീക്ഷിതമായി തേനീച്ച ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ എത്തിയവര്‍ക്കും കുത്തേറ്റു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഉദ്യാനം അടച്ചിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഞായറാഴ്ടച കോട്ടയിലേക്കുള്ള പ്രധാന കവാടം തന്നെ അടച്ചിട്ടത്.