കായംകുളത്ത് ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഐക്യ ജംഗഷന്‍ ഞാവക്കാട് സ്‌കൂളിന് സമീപമാണ് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ ആയ അറുപതുകാരന്‍ അബൂബക്കര്‍ മരിച്ചത്.വീടിന് സമീപത്തെ കടയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയില്‍ കായംകുളം ഭാഗത്ത് നിന്നും മുതുകുളത്തേക്ക് പോയ ബൈക്കാണ് ഇടിച്ചത്.ഉടന്‍തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു .