എറണാകുളത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റ് കത്തി നശിച്ചു

എറണാകുളത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റ് കത്തി നശിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ വെട്ടിമറയില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റിനാണ് തീപിടിച്ചത്.രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പഴയ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച്‌ കയറ്റി അയക്കുന്ന യൂണിറ്റാണിത്.വാട്ടർ ടാങ്കുകള്‍ നിർമിക്കാനാണ് ഉപയോഗിക്കുന്ന പ്ലസ്റ്റിക് യൂണിറ്റാണ്. യൂണിറ്റ് പൂർണ്ണമായും കത്തി നശിച്ചു. ആറ് യൂണിറ്റില്‍ നിന്നും ഫയർഫോഴ്‌സ് എത്തി പുലർച്ചെ 2 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.കമ്പിനിക്ക് തൊട്ടടുത്തായി 3 ജീവനക്കാരുടെ കുടുംബം താമസിച്ചിരുന്നു. പുക ഉയരുന്നത് കണ്ട് ഓടിമാറിയതിനാല്‍ ഇവർ രക്ഷപ്പെടുകയായിരുന്നു.

You May Also Like

About the Author: Jaya Kesari