കുംഭകോണത്ത് ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു

തമിഴ്നാട് : കുംഭകോണത്ത് ജൂണിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാത്ഥി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പത്തീസ്വരത്തെ ഗവ.അറിഞ്ജർ അണ്ണ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ മരക്കമ്പുകൊണ്ട് സീനിയർ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ഇന്നലെ പുലർച്ചെ 2.30ഓടെ തഞ്ചാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്വച്ചാണ് മരിച്ചത്. സംഭവത്തില് 14 വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari