ഗാനമേളയ്ക്കിടെ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ

തിരുവല്ല : ഗാനമേളയ്ക്കിടെ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തുംചേരില്‍ വീട്ടില്‍ എ.ഡി ഷിജു ( 37) ആണ് പിടിയിലായത്.മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയിലാണ് കുടുംബത്തെ സംഘം ആക്രമിച്ചത്.അഴിയിടത്തുചിറ ചാലക്കുഴി പടിഞ്ഞാറേ കുറ്റിക്കാട്ടില്‍ പ്രമോദിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.

You May Also Like

About the Author: Jaya Kesari