വെട്ടിപരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; രണ്ട് പ്രതികൾ പൊലീസ് പിടിയിൽ

കായംകുളം: ഉത്സവം കാണാനെത്തിയ പത്തിയൂര്‍ സ്വദേശികളായ സുജിത്തിനെയും ബിനുവിനെയും വെട്ടിപരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ കായംകുളം പൊലീസ് പിടികൂടി.എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ഇരുവരും കാക്കനാട് ജംഗ്ഷന്‍ സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്.ചെന്നിത്തല സ്വദേശികളായ ജൂബിന്‍ ജോണ്‍സണ്‍ (24)യും സ്റ്റാന്‍ലി (23)യും ആണ് പുതുതായി അറസ്റ്റിലായത്. ഒളിവില്‍ പോയ ഇവരെ മാന്നാറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ അതേ ദിവസത്തില്‍ തന്നെ എരുവ സ്വദേശിയായ വിജയനെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടവരാണ്.ഈ കേസില്‍ ആദ്യം മുതല്‍ നാല് വരെ പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

You May Also Like

About the Author: Jaya Kesari