വയനാട്: പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഇബ്രാഹിംകുട്ടി (36) ആണ് മരിച്ചത്.വെള്ളമുണ്ടയിലെ പൊലീസ് ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇബ്രാഹിംകുട്ടിയുടെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്. വെള്ളമുണ്ടയിലെ പൊലീസ് ക്വാട്ടേഴ്സിലാണ് ഇബ്രാഹിംകുട്ടി താമസിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ഇബ്രാഹിംകുട്ടിയെ ഫോണില്‍ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

