കരിപ്പൂരില്‍ എംഡിഎംഎ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി

മലപ്പുറം : കരിപ്പൂരില്‍ എംഡിഎംഎ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കല്‍ ആഷിഖ് എന്നയാളുടെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.വിദേശത്തു നിന്നും പാർസലായി എത്തിച്ചതാണ് എംഡിഎംഎ. പ്രതി ആഷിഖ് നിലവില്‍ എംഡിഎംഎ കേസില്‍ എറണാകുളം മട്ടാഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. പശ്ചിമ കൊച്ചിയില്‍ നിന്ന് കഴിഞ്ഞമാസം അഞ്ഞൂറ് ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതിയാണ് ആഷിഖ്.

You May Also Like

About the Author: Jaya Kesari