പേരൂർക്കടയിലെ എസ്.എ.പി. ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പേരൂർക്കടയിലെ എസ്.എ.പി. (സ്‌പെഷ്യല്‍ ആംഡ് പൊലീസ്) ക്യാമ്ബില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം വിതുര മീനാങ്കല്‍ സ്വദേശിയായ ആനന്ദ് (25) ആണ് മരണപ്പെട്ടത്.
ക്യാമ്ബിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പേരൂർക്കട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ആനന്ദ് രണ്ട് ദിവസം മുമ്ബ് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം ഇദ്ദേഹം ചികിത്സയിലായിരുന്നു. ആനന്ദിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

You May Also Like

About the Author: Jaya Kesari