

തിരുവനന്തപുരം :- പൂജപ്പുര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശുചീകരണം നടത്തിയ നഗരസഭ തൊഴിലാളികൾക്ക് പൂജപ്പുര കാനറാ ബാങ്ക് കിറ്റുകൾ കൊടുത്തു മാതൃക ആയി. കാനറാ ബാങ്ക് മാനേജർ പ്രിയ, രജിത, രഞ്ജിത തുടങ്ങിയവർ കിറ്റുകൾ തൊഴിലാളികൾക്ക് കൈമാറി. പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ ശശി കുമാർ, സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
