തിരുവനന്തപുരം :- പൂജപ്പുര സ്പോർട്ടിങ് യൂണിയന്റെ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനവും, ലഹരി വിമുക്ത ബോധ വത്കരണ ക്ലാസ്സിന്റെയും ഉദ്ഘാടനം നടന്നു. സെക്രട്ടറി കെ ഗോപകുമാറിന്റെ സ്വാഗതത്തോടെ പരിപാടികൾ ആരംഭിച്ചു.സ്പോർട്ടിങ് യൂണിയൻ പ്രസിഡന്റ് എം മോഹൻകുമാറിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി എഫ് എ പ്രസിഡന്റ് രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിമുക്ത ക്ലാസ്സിന്റെ ഉദ്ഘാടനം എക്സ്സൈസ് അവയർ നെസ് പ്രോഗ്രാം ഓഫീസർ ബിമൽ നാഥ് നിർവഹിച്ചു. ക്യാമ്പ് ഓഫീസർ അനിൽകുമാർ ക്യാമ്പിനെ കുറിച്ചു വിശദീകരിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു സ്പോർടിങ് യൂണിയൻ രക്ഷാധികാരി സി കൃഷ്ണൻ നായർ, റഫീക് തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പി ഗോപകുമാർ നന്ദി പ്രകാശിപ്പിച്ചു. ക്യാമ്പിൽ 100കുട്ടികൾ പങ്കെടുക്കുന്നുണ്ട്.