
തിരുവനന്തപുരം : കേരള സർവകലാശാല ലൈബ്രറിയുടെ പ്രഥമ ലൈബ്രേ റിയനും, ലൈബ്രറി&ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്മെന്റിന്റെ പ്രഥമ പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന പ്രൊഫസർ കെ. എ ഐസക്കിന്റെ ജന്മശതാബ്ദി ജൂലൈ 10ന് ആഘോഷിക്കും . ഇതിനോട് അനുബന്ധിച്ച് പ്രൊഫസർ കെ. എ ഐസക് സൊസൈറ്റി ഫോർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്ന സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കും .
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മേഖലയിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടത്തുക, മികച്ച സംഭാവനകൾ നൽകുന്നവരെ കണ്ടെത്തി അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത്.
