തിരുവനന്തപുരം : കേരള ബാങ്ക് റിട്ടയറീസ് സംഘടിപ്പിക്കുന്ന ധർണ മുൻ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിമാരായ സി.ദിവാകരൻ, വി എസ് ശിവകുമാർ, സി എം പി സംസ്ഥാന ജനറൽ സിക്രട്ടറി സി പി ജോൺ, ഇ ടി ടെയ്‌സൺ മാസ്‌റ്റർ എം എൽ എ പി. ഉബൈദുള്ള, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ എസ് ശ്യം കുമാർ എ. കെ. ബി, ഇ എഫ് ജില്ലാ സെക്രട്ടറി സുബിൻ ബാബു. എ. കെ ബി ആർ എഫ് ജില്ലാ സെക്രട്ടറി വേണു, എസ്. കെ നായർ കെ ബി ആർ പി ജില്ലാ സെക്രട്ടറി തുടങ്ങിയവരും മറ്റു ട്രേഡ് യൂണിയൻ രാഷ്ട്രീയ നേതാക്കളും ധർണയെ അഭിസംബോധന ചെയ്യും എന്ന് പ്രസിഡന്റ് കെ രാജീവൻ ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി. വിജയകുമാർ, ജില്ലാ സെക്രട്ടറി ബാലചന്ദ്രൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.