ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ PT ഉഷയുടെ ഭർത്താവ് V ശ്രീനിവാസൻ അന്തരിച്ചു. അദ്ദേഹത്തിന് അറുപത്തി മൂന്ന് വയസ്സായിരുന്നു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞ് വീണ ശ്രീനിവാസൻ ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

