ആറ്റുകാൽ പൊങ്കാലയ്ക്കു വാരിക്കൂട്ടിയ പൊങ്കാല കല്ലുകൾ പുത്തരിക്കണ്ടം മൈതാനിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. പൊങ്കാലക്കായി തലസ്ഥാന നഗരിയിൽ ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ ആണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്നത്. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് നടത്തിയ പൊങ്കാലയിൽ ലക്ഷക്കണക്കിന് ചുടുകാട്ടകൾ ആണ് ഉപയോഗത്തിന് ശേഷം നഗര സഭഎല്ലാ സ്ഥലങ്ങളിൽ നിന്നും മാറ്റിയെടുത്തിട്ടുള്ളത്. പൊങ്കാല കഴിഞ്ഞു നിമിഷങ്ങൾക്കുള്ളിൽ നഗരത്തെ ക്ലീൻ ആക്കിയതും ജനങ്ങളിൽ വലിയ മതിപ്പു ഉളവാക്കിയിരുന്നു. എന്നാൽ പിന്നീട്കണ്ട കാഴ്ചകൾ ആരെയും അതിശയിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമാണ്. നഗരത്തിൽ നിന്ന് പെറുക്കി എടുത്ത മുഴുവൻ കല്ലുകളും പുത്തരിക്കണ്ടം മൈതാനിക്കുള്ളിലെ സ്റ്റേജിന്റെ ഒരു വശത്തു അനാഥമായി വാരി വലിച്ചിട്ടിരിക്കുകയാണ്. പൊങ്കാല കഴിഞ്ഞു ഏകദേശം ഒരു മാസക്കാലം ആയി വരുന്നുണ്ട് എങ്കിലും കല്ലിനു ഒരു അനക്കവും ഇല്ല എന്നല്ല നഗരസഭ ഇക്കാര്യം മറന്നത് പോലെയും. കൂടാതെ ഏതോ ഇവന്റ് മാനേജ്‍മെന്റിന്റെ സാധനങ്ങൾ കൊണ്ടുവന്ന വണ്ടികൾ, അവയുടെ ആവശി ഷ്ടങ്ങൾ,എന്നിവക്ക് പുറമെ നഗരസഭ യുടെ ലോറികളും കൂടി അവിടെ കൊണ്ടിട്ടു മനോഹരമായ പുത്തരിക്കണ്ടം മൈതാനം അലങ്കോല പെടുത്തിയ നിലയിലാണ്. ഏതെങ്കിലും പരിപാടികൾക്ക് നടത്തേണ്ട ഈ സ്റ്റേജ് ഉൾപ്പെടെ ഉള്ള ഭാഗം ഇന്ന് ഒന്നിനും കൊള്ളാത്ത അവസ്‌ഥയിൽ ആണ് ഉള്ളത്. മേയർ അടക്കമുള്ളവർ ഇക്കാര്യങ്ങളിൽ സത്വര നടപടികൾ കൈകൊണ്ടു ഇവിടെ വാരി വലിച്ചിട്ടിരിക്കുന്ന ചുടുകട്ടകൾ അവിടെ നിന്ന് മാറ്റുകയും ഇവ ആളുകൾക്ക് പ്രയോജനം വരത്തക്ക വിധത്തിൽ വീണ്ടു വിചാരത്തോടെ ഇനിയെങ്കിലും പ്രവർത്തിക്കണം എന്നുള്ള ആവിശ്യത്തിന് പൊതുജന ങ്ങളിൽ നിന്ന് ശക്തി ആയ ആവശ്യം ആയി ഉയരുകയാണ്.