
പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് മൊബൈല്‍ ഫോണുകളില്‍ വീഡിയോ എടുക്കാന്‍ അനുമതിയില്ല. ഫോട്ടോയെടുക്കാന്‍ മാത്രമാണ് അനുവാദമുളളത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ പൊലീസിനെയും റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.നിരീക്ഷണ ക്യാമറകളിലൂടെയും റെയില്‍വേ അധികൃതര്‍ സ്‌റ്റേഷനുകള്‍ നിരീക്ഷിക്കുന്നുണ്ട്.ട്രെയിനുകള്‍, ട്രാക്കുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റീല്‍സെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
