ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ ടൂർ ടൈംസും ചേർന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സമ്മർ സ്പെഷ്യൽ ടൂർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 25-ന് ആരംഭിക്കുന്ന, 14 ദിവസം നീളുന്ന യാത്രയിൽ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഭൂട്ടാനിലെയും പ്രമുഖ കേന്ദ്രങ്ങൾ സന്ദർശിക്കും. ഇതിനായി മൂന്ന് വ്യത്യസ്ത ടൂർ പാക്കേജുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് ടൂർ ടൈംസ് ഡയറക്ടർ വിഘ്നേഷ് അറിയിച്ചു.
ആദ്യത്തെ പാക്കേജിൽ ഗാങ്ടോക്, ഡാർജിലിങ്ങ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുമ്പോൾ രണ്ടാമത്തെ പാക്കേജിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മനോഹര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുവാഹത്തി, ഷില്ലോങ്ങ്, ചിറാപുഞ്ചി, മൗലിനോങ്, ഡൗകി എന്നിവിടങ്ങൾ സന്ദർശിക്കും. മൂന്നാമത്തെ പാക്കേജിൽ ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. യാത്രയിലുടനീളം ഇൻഷുറൻസ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകൾ കാണാൻ പോകുന്നതിനുള്ള വാഹനങ്ങൾ, പരിധികളില്ലാതെയുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങൾ എന്നിവ ലഭിക്കും. ഇവ കൂടാതെ രാത്രി താമസം, കാഴ്ചകൾ കാണാൻ പോകുമ്പോൾ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം, എൽടിസി/എൽഎഫ്‌സി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂർ ,ഒറ്റപ്പാലം, പാലക്കാട്,എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് കയറാവുന്നതാണ്.
ഡാർലിങ് & ഗാങ്ടോക് പാക്കേജിൽ സ്ലീപ്പർ ക്ലാസ് 45950 രൂപ, തേർഡ് എസി 53300 രൂപ, സെക്കൻഡ് എസി 66500 രൂപ, ഫസ്റ്റ് എസി 72100 രൂപ നിരക്കുകളും നോർത്ത് ഈസ്റ്റ് പാക്കേജിൽ സ്ലീപ്പർ ക്ലാസ് 59350 രൂപ, തേർഡ് എസി 64350 രൂപ, സെക്കന്റ് എസി 74450 രൂപ, ഫസ്റ്റ് എസി 79950 രൂപ നിരക്കുകളും ഭൂട്ടാൻ പാക്കേജിൽ സ്ലീപ്പർ ക്ലാസ്സ് 76950 രൂപ, തേർഡ് എസി 83500 രൂപ, സെക്കന്റ് എസി 94950 രൂപ, ഫസ്റ്റ് എസി 97900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ബുക്കിംഗിനും മറ്റും വിവരങ്ങൾക്കും www.tourtimes.in സന്ദർശിക്കുകയോ 7305 85 85 85 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

