രാമായണ മാസത്തിന് ഇന്ന് തുടക്കം

ക്ഷേത്രങ്ങളിലും, ഹിന്ദു ഭവനങ്ങളിലും എല്ലാം തന്നെ കർക്കിടക മാസത്തിന്റെ വരവേൽപ്പ്, കള്ള കർക്കിടകം എന്നാണ് ഈ മാസത്തെ അറിയപ്പെടുന്നത്. രോഗദുരിതങ്ങളുടെ കാലമാണെന്നാണ് പഴമക്കാർ കർക്കിടകത്തെ വിശേഷിപ്പിക്കുന്നത്. ഈ മാസക്കാലത്താണ് ആരോഗ്യ വർദ്ധനവിന്  വേണ്ടി ആയുർവേദ സേവകൾ നടത്തുന്നതിന് “കാലം ” ആയിട്ടുള്ളത്.

രാമായണ മാസമായും ഈ മാസത്തെ പറയുന്നുണ്ട്‌. ക്ഷേത്രങ്ങളിലും, ഭവനങ്ങളിലും കത്തിച്ചു വച്ച നിലവിളക്കിന് മുന്നിലിരുന്ന് രാമായണം പാരായണം ചെയ്യും. കർക്കിടത്തിന്റെ അവസാന നാളിൽ ശ്രീരാമപട്ടാഭിഷേകം പൂജയോടെയാണ് രാമായണമാസത്തിന് അവസാനം കുറിക്കുന്നത്. അതു കഴിഞ്ഞാൽ പൊന്നിൻ ചിങ്ങം പിറക്കുകയായി. ഓണത്തെ വരവേൽക്കാൻ നാടും, നഗരവും, മാലോകരും ഒരുങ്ങുകയായി. പൊന്നിൻ ചിങ്ങത്തെ വരവേൽക്കുവാൻ.

You May Also Like

About the Author: Jaya Kesari