
2023 ജൂണ്‍ 30 മുതല്‍ രണ്ട് വര്‍ഷമാണ് ഷെയ്ക്ക് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്… ഫയര്‍ ആന്‍റ് റെസ്ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നാണ് അദ്ദേഹം പൊലീസ് സേനയുടെ തലപ്പത്തെത്തിയത്… വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ മെഡലും, 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്…സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്.
കേരള പൊലീസ് മികച്ച സേനയാണ്. തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു.
പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തെരെഞ്ഞെടുത്തു. സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. തിരുവനന്തപുരത്ത് യാത്ര അയക്കൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരോട് മാന്യമമായി പെരുമാറണമെന്നാണ് താൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. യൂണിഫോം താൽക്കാലികമാണ്. യൂണിഫോം ഇല്ലെങ്കിലും കർതവ്യബോധമുള്ളവരാകണമെന്നും ഡിജിപി പറഞ്ഞു. ‘
