മതിയായ രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 21.5 ലക്ഷം രൂപയും 27പവൻ സ്വർണവും പിടികൂടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് ‘KEMU’ ലെ എക്സൈസ് ഇൻസ്‌പെക്ടർ ശിവകുമാർ ജി യുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ KSRTC ബസിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി കടത്തിക്കൊണ്ട് വന്ന ഇരുപത്തി ഒന്നര ലക്ഷം രൂപയും ഉദ്ദേശം 216 ഗ്രാം (27 പവൻ) സ്വർണ്ണവും തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ മുണ്ടത്തിക്കോട് ദേശത്ത് സ്നേഹാലയം വീട്ടിൽ വേലായുധൻ മകൻ 28 വയസുള്ള മനു എന്നയാളിൽ നിന്നും കണ്ടെടുത്തു. തുടർനടപടികൾക്കായി ടിയാനെയും പിടിച്ചെടുത്ത സ്വർണ്ണവും പണവും പാറശ്ശാല പോലീസിന് റിപ്പോർട്ട് സഹിതം കൈമാറിയിട്ടുള്ളതാണ്.. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ (Gr) രാജേഷ്.R.S, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.M, പ്രവീൺ.Y.G എന്നിവരും ഉണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari