കേരളീയ കലകൾക്ക് വിദേശ വേദിയൊരുക്കാൻ’എസ് ഫിയ’. ഉദ്ഘാടനംആഗസ്റ്റ് 30 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളീയ കലകൾക്ക് വിദേശ വേദികളൊരുക്കുക, വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ തനതു കലാരൂപങ്ങളെ കേരളത്തിൽ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി മുൻമിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സും പ്രമുഖ ഭരതനാട്യം നർത്തകിയുമായ ഡോ.ശശിലേഖ നായർ രൂപംനൽകിയ’എസ്ഫിയ’ (SFEIA) യുടെ ഉദ്ഘാടനം 2025 ഓഗസ്റ്റ് 30 ന് തിരുവനന്തപുരം ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ രാവിലെ 11 മണിക്ക് പദ്മശ്രീ ജേതാവ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നിർവഹിക്കും. വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അതിവേഗ ചിത്രകാരനുമായ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ അമ്പാസഡർ ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ് സംഗീത-നാടക അക്കാദമി മുൻ ചെയർമാൻ സൂര്യകൃഷ്ണമൂർത്തി എന്നിവർ മുഖ്യാതിഥികളാകും.
വിദ്യാഭ്യാസത്തെ കലാപഠനവുമായി സമന്വയിപ്പിച്ച് പുതുതലമുറയെ സർഗാത്മകമാക്കുക, ലഹരിക്കെതിരെ കലാരൂപങ്ങളിലൂടെ ബോധവത്കരണവും പ്രതിരോധവും സൃഷ്ടിക്കുക, മലയാളി പെർഫോമിംഗ് ആർട്ടിസ്റ്റുകൾക്ക് അന്താരാഷ്ട്രവേദികളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, വിവിധ രാജ്യങ്ങളുടെ തനതു കലകളെയും. സംസ്കാരത്തെയും മലയാളി സമൂഹത്തിനു പരിചയപ്പെടുത്തുക,ആഗോളവത്ക്കരിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ എന്ന്ഡോ. ശശിലേഖ നായർ നടത്തി പത്ര സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari