തിരുവനന്തപുരം :- ശബരിമല ക്ഷേത്രത്തിന്റെ പേരിൽ അനധികൃത പണ പ്പിരിവ് നടത്തുന്നതായി ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെടുകയും, അതിനെ തട യിടുന്നതിനായി തിരുവിതാം കൂർ ദേവസ്വം ബോർഡ് നടപ്പിലാക്കിയ നടപടിയിൽ സ്പോൺസർ ഷിപ് അസിസ്റ്റന്റ് കോർഡിനേറ്റർ ആയി നിയമിച്ച വ്യക്തി ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്ന ആൾ ആണെന്ന ആക്ഷേപം ഉയർന്നിരിക്കുന്നു. ഇത്തരം അന്വേഷണങ്ങൾ നേരിടുന്ന വ്യക്തിയെ തന്നെ ഇത്തരം ഒരു സുപ്രധാന ചുമതല ഏൽപ്പിച്ചിരിക്കുന്നതിൽ ദുരൂഹത ഏറുകയാണ്. ശബരിമല സ്പോൺസർ ഷിപ് കോർഡിനേറ്റർ ആയി നിയമിച്ചിരിക്കുന്നത് ദേവസ്വം ബോർഡ് പി ആർ ഒ ജി എസ് അരുണിനെയും, അസിസ്റ്റന്റ് സ്പോൺസർ ഷിപ് കോർഡിനേറ്റർ ആയി നിയമിച്ചി രിക്കുന്നതു ദേവസ്വം ബോർഡ് ഔദ്യോഗിക ഫോട്ടോ ഗ്രാഫർ ആയ പി. വിജയകുമാറിനെയും ആണ്. വിജയകുമാറിന് ശബരിമലയിൽ താമസിക്കുന്നത് പ്രത്യേക മുറി അനുവദിച്ചിട്ടുണ്ട്. ഈ മുറി ശബരിമല അയ്യപ്പന്മാർക്ക് മറിച്ചു കൊടുത്തതായിബന്ധപ്പെട്ടു വിവാദങ്ങൾ ഉണ്ടാകുകയും അതിനെ സംബന്ധിച്ചു ദേവസ്വം ബോർഡ് തന്നെ വിജിലൻസ് അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തി ആണ് വിജയകുമാർ എന്നാണ് അറിയുന്നത്. കൂടാതെ ഇയാൾ ഈ ഇടക്കാലത്തു വാങ്ങിയ മുന്തിയ ഇനത്തിൽ പെട്ടകാറിനെ സംബന്ധിച്ചു നിരവധി പരാതികൾ ദേവസ്വം ബോർഡിന് ലഭിച്ചിട്ടുള്ളതായി അറിയുന്നു. ഇക്കാര്യങ്ങൾ എല്ലാം തന്നെ ദേവസ്വം ബോർഡിൽ തന്നെ ഉള്ള ഉദ്യോഗസ്ഥർക്കിടയിൽ പരക്കെ പാട്ടായി യിരിക്കുമ്പോഴും വിവാദങ്ങളിൽ പെട്ട ആളെ ശബരിമലയിൽ സുപ്രധാന പോസ്റ്റിൽ നിയമിച്ചിരിക്കുന്നത് വരും നാളുകളിൽ മറ്റൊരു വിവാദങ്ങളിലേക്ക് വഴി തെളിയിച്ചേക്കും എന്നാണ് അറിയുന്നത്. ശബരിമലയുടെ പേരിൽ അനധികൃത സ്പോൺസർ ഷിപ് എന്ന പേരിൽ ചിലർ നടത്തുന്ന പണപ്പിരിവു തടയുന്നതിനാണ് ദേവസ്വം ബോർഡ് ഇത്തരം ഒരു നടപടി കൈകൊണ്ടത്. ശബരിമല യിലേക്കുള്ള സംഭാവനകൾ ശബരിമല സ്പോൺസർ ഷിപ് കോർഡിനേറ്റർ മാർ വഴിയോ, ശബരിമല സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസിലോ, തിരുവിതാം കൂർ ദേവസ്വം ബോർഡ്‌ആ സ്ഥാനത്തിലോനൽകാവുന്നതാണ് എന്നുള്ള ദേവസ്വം ബോർഡ് അറിയിപ്പിൽ ആണ് ഈ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഫോട്ടോ ഗ്രാഫറുടെ പേരും വന്നിട്ടുള്ളത്.
