
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വർണപ്പാളി ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും.നാലുമണിയോടെയാണ് പുനഃസ്ഥാപിക്കുന്നതിനുള്ള ചടങ്ങുകള്‍ നടക്കുക. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതി അനുമതിയോടെയാണ് നടപടി.അതേസമയം, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. 14 പേരാണ് ശബരിമല മേല്‍ശാന്തിയുടെ സാധ്യത പട്ടികയില്‍ ഉള്ളത്. 13 പേരില്‍ നിന്നാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുക്കുക.
