തിരുവനന്തപുരം :- ഭിന്ന ശേഷി ഉള്ളവരുടെസമഗ്ര ക്ഷേമത്തിനാ യുള്ള ദേശീയ സംഘടന ആയ സക്ഷമയുടെ സൂർ ദാസ് ജയന്തി ആഘോഷങ്ങൾ 2025മാർച്ച് 3ന് ശനിയാഴ്ച രാവിലെ 9മണിമുതൽ ആയൂർവേദ കോളേജിന് സമീപം ഉള്ള കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വച്ച് നടക്കും. രാവിലെ 9മണിക്ക് നടക്കുന്ന കലാ പരിപാടികളുടെ ഉദ്ഘാടനം നിംസ് ഹോസ്പിറ്റൽ എം ഡി ഡോക്ടർ. ഫൈസൽഖാൻ നിർവഹിക്കും. ചടങ്ങിൽ വച്ച് സക്ഷമ കലാഞ്ജലിയുടെ ഉദ്ഘാടനം പിന്നണിഗായിക ഭാവന രാധാകൃഷ്ണൻ നിർവഹിക്കും. വൈകുന്നേരം 3മണിക്ക് ഡോക്ടർ ജയചന്ദ്രൻ എസ് ആർ ന്റെ ആദ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ഭിന്ന ശേഷി കമ്മിഷണർ ഡോക്ടർ. പി ടി ബാബുരാജ് നിർവഹിക്കും. ചടങ്ങിൽ വച്ച് കലാപരിപാടികളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ ഷൈനിമോൾ എം മുഖ്യ അതിഥി ആയിരിക്കും.ചടങ്ങിൽ വച്ച് കലാ പരിപാടികളിൽ വിജയികൾ ആയവർക്കുള്ള സമ്മാനദാനം സിനിമ സീരിയൽ താരം അഡ്വ: ഡോക്ടർ ക്രിസ് വേണുഗോപാൽ നൽകും