കൊച്ചി : മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവാവിന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കുകളായിരുന്നു മരണകാരണമെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു.ഞായാറാഴ്ച്ച് വൈകുന്നേരം കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്ബോള്‍ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോകുമ്ബോള്‍ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിച്ചു. പരുക്കേറ്റ യുവാവിനെ ഉടന്‍തന്നെ അടുത്തുള്ള ടാറ്റാ ആശുപത്രിയില്‍ എത്തിച്ചു.ഗുരുതര പരിക്കേറ്റതിനാല്‍ യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ യുവാവ് മരിച്ചത്.