തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.ബസിലുണ്ടായിരുന്ന 15 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ കൂടാതെ ബസിലെ ആയയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

