തിരുവനന്തപുരം :- അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ നാലാം ദിനമായ ഇന്ന് മാധ്യമങ്ങളുടെ ഹിന്ദു വിരുദ്ധ അജണ്ട എന്ന വിഷയത്തിൽ സെമിനാർ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ ആയ ഷാജൻ സ്‌കാറി യ നിർവഹിച്ചു. ഹിന്ദു സംഘടിത മല്ലാത്തതാണ് ഹിന്ദു വിരുദ്ധ അജണ്ടകൾ ഉണ്ടാകുന്നതും, അത് ചർച്ചവിഷയം ആകുന്നതെന്ന് ഷാജൻ സ്‌കറിയ. ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ സെമിനാറിൽ പങ്കെടുത്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദുക്കൾക്ക് എപ്പോഴും ഭയം ആണ്. അവന്റെ ആവശ്യങ്ങൾ ഉറക്കെ പറയാൻ മടിയും ഭയവും ആയതു കൊണ്ടാണ്ഹിന്ദു വിരുദ്ധ അജണ്ടകൾ ഉയരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവും, മത ഭീകരതയും ഒന്നല്ല രണ്ടാണെന്നു അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും ഇതിന്റെ അർത്ഥം മനസിലാക്കാതെ യാണ് പെരുമാറുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു വിരുദ്ധത എന്നൊന്നില്ലെന്നും ഇന്ത്യ വിരുദ്ധത എന്നാണ് അതിനെ കുറിച്ചു പറയേണ്ടതെന്നും ഷാജൻ പറഞ്ഞു. ജന്മഭൂമി റിപ്പോർട്ടർ സുനിൽ തളിയൽ സെമിനാറിന്റെ മോഡറേറ്റർ ആയിരുന്നു. മാധ്യമപ്രവർത്തകർ ആയ ആർ പ്രദീപ്, സുനിൽ വടയാർ, ശ്യാം ബാബു കൊറോത്തു തുടങ്ങിയവർ പങ്കെടുത്തു.