തിരുവനന്തപുരം :രാജ്യത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം 19, 20,21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറം – കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ സംസ്ഥനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് വൈകുന്നേരം 4 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദേശീയ സമ്മേളനംമുതിർന്ന മാധ്യമപ്രവർത്തകരുടെ ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ച ചർച്ചകൾ നടത്തും. ദേശീയ തലത്തിലുള്ള ഒരു പെൻഷൻ പദ്ധതി മെച്ചപ്പെട്ട ആരോഗ്യ രക്ഷാ പദ്ധതി, ഇൻഷൂറൻസ് സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ദേശീയ തലത്തിൽ പ്രചാരണ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം കൊടുക്കുന്നതാണ്. പത്രസമ്മേളനത്തിൽ ആർ.എസ്.ബാബു, ജോൺ മുണ്ടക്കയം, കരിയം രവി, കെ.പി വിജയകുമാർ ,ടി.ശശി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
