(ഡോ: അജിത് കുമാർ )
കൊല്ലം :-മലയാള സംഗീതശാഖയിൽ ഒരു വരദാനം ആണ് മീര. കൊല്ലം ഇല്ലം വേണ്ട എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. അതുപോലെ യാണ് കൃഷ്ണ ഭക്തിയിലൂടെ സംഗീതത്തെ പാലാഴി ആക്കി ഭക്തരിൽ എത്തിക്കുന്ന ഒരു ഗായിക ഉണ്ട്… അങ്ങ് കൊല്ലം കുന്നിക്കോട് ആ വണീ ശ്വരത്തിൽ…. സംഗീതം പഠിച്ചിച്ചിട്ടില്ലെങ്കിലും സരസ്വതീ ദേവിയുടെ പുണ്യ കടാക്ഷം ഉള്ള ഒരു ഗായിക… അതാണ് ഡോക്ടർ. മീര ആർ നായർ.
ശ്രീകൃഷ്ണന്റെ രൂപം തന്റെ ഹൃദയത്തിന്റെ ശ്രീകോവിലിൽ സ്ഥിര പ്രതിഷ്ഠ നടത്തിയ ശേഷം അവർ എഴുതുന്ന ഓരോ വരികളിലും ശ്രീകൃഷ്ണ ഭക്തിയുടെ മറ്റൊരു ലോകത്തിലേക്കു ഏവരെയും കൊണ്ട് ചെന്ന് എത്തിക്കുന്നു. മീര രചിച്ച ഓരോ ഗാനങ്ങളും, കവിതകളും മലയാള ഷാ ഖ ക്ക് എന്നും മുത്തു മണികളായി ഇന്നും പരിലസിക്കുന്നു. ഡോക്ടർ മീര ആർ നായർ മലയാള സംഗീതലോകത്തെ ഒരു വരദാനം ആണ്. ആദ്യമായി രചിച്ചു ആലാപനം നടത്തിയ ഗോവിന്ദ സംഗീതികയിലെ ഓരോ വരികളും, പാട്ടും ഭാവഗായികയുടെ പരിവേഷം മീരക്ക് ചാർത്തുകയാണ്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കുറിച്ചു മീരയുടെ ആലാപനം കേൾക്കുന്ന ഏവരെയും അമ്പലപ്പുഴ ശ്രീകൃഷ്ണ സന്നിധിയിൽ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുക ആണെന്നുള്ള അനുഭൂതി ആണ് സൃഷ്ടി ക്കുന്നത്.ഇപ്പോൾ മുകുന്ദം എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഗാനങ്ങൾ ശ്രവക്കുന്ന ഏവർക്കും ഭക്തിയുടെ പുളകചാർത്തു മീര നൽകുക യാണ്. അവണീ ശ്വരത്തിന്റ മുത്തായി മാറുകയാണ് പദ്മനാഭപിള്ള മെമ്മോറിയൽ ഒക്കേഷണ ൽ സ്കൂളിലെ പ്രിൻസിപ്പൽ കൂടി ആയ മീര. 2012-13ലെ എൻ സി ഈ ആർ ടി യിലെ മികച്ച ടീച്ചർക്കുള്ള നാഷണൽ അവാർഡ് മീരയെ തേടിയെത്തി. തികഞ്ഞ പരിസ്ഥിതി സ്നേഹിയും, പരിസ്ഥിതി പ്രവർത്തകയും ആയ മീര ഇതിനകം 30ഇൽ അധികം കവിതകൾ രചിക്കുകയും അവഈണത്തിൽ പാടി ഏവരുടെയും പ്രശംസക്ക് പാത്രീ ഭൂതമായിട്ടുണ്ട്. സംഗീതവും, അതിന്റെ രചനയും എപ്പോഴും പോസിറ്റീവ് ആയാൽ അത് ശ്രവിക്കുന്ന ഏവരുടെയും മനസ്സും, അത് കേൾക്കുന്ന പ്രപഞ്ചവും എപ്പോഴും പോസിറ്റീവ് ശക്തിയിൽ അമരും, ആ ർജിക്കും എന്നുള്ളതത്വ ശാസ്ത്ര ത്തിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാൾ കൂടി യാണ് ഡോക്ടർ മീര. 2021ൽ രാ മീ രംഎന്ന ജീവചരിത്ര പുസ്തകം രചിക്കുകയുംഅത് പത്തനാപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം നടത്തുകയും ചെയ്തു. ഗുരുവായൂർ ചെമ്പയ് സംഗീതഉത്സവം, അമ്പലപ്പുഴ കളഭത്തിനു നടത്തുന്ന ശങ്കര നാരായണ കലോത്സവം, അമ്പലപ്പുഴ ഉണ്ണിക്കണ്ണന് മുന്നിൽ നടത്തിയ അഷ്ടപദി എന്നിവ ഏറെ ശ്രദ്ധേയ മായ പരിപാടികളിൽ ചിലതു മാത്രമാണ്. 2025വർഷം കൊല്ലം കളക്ടർ ദേവി ദാസന്റെ കയ്യിൽ നിന്നും അവാർഡ് കിട്ടിയത് മീര യുടെ സർവ്വ മേഖലകളിലും തന്റെ വിജയ സാന്നിധ്യംഒരുപോലെ തെളിയിച്ചതിനുള്ള മുഖമുദ്ര ആയിട്ടു മാത്രമേ ഏവർക്കും കാണാൻ കഴിയുക ഉള്ളൂ. ഭർത്താവായ ഗോപീ കൃഷ്ണനും നല്ലൊരു ഗാന രചയിതാവ് കൂടിയാണ്. ഏക മകൾ ഡോക്ടറും, മകൻ പി ജി വിദ്യാർത്ഥിയും ആണ്. ഇനിയും ഏറെ ഗാനങ്ങൾ പാടാൻആ ഗ്രഹം ഉണ്ടെന്നും, അവയെല്ലാം ദേവ സമർപ്പണത്തിന് ഉള്ള തന്റെ അർച്ചന ആണെന്നും ആണ് മീരയുടെ അഭിപ്രായം. സംഗീത-സാഹിത്യ -കവിത ലോകത്തു ഒരു വരദാനം ആണ് ഡോക്ടർ മീര ആർ നായർ. ആദ്യ മായി രചിച്ചു ആലാപനം നടത്തിയ ഗോവിന്ത ഗീതം ഇന്നും ശ്രോതാക്കളുടെ മനസ്സിൽ നിന്നും മാറിയിട്ടില്ല.