തിരുവനന്തപുരം : ആറാലുംമൂട് ചെറിയ ക്കോണം ശിവപുരം മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശന നിഷേധിച്ചുകൊണ്ട് നടപ്പാത അടച്ചുപൂട്ടിയ നെയ്യാറ്റിൻകര നഗരസഭ നടപടി വിശ്വാസങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റം ആണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പറഞ്ഞു. വർഷങ്ങളായി ക്ഷേത്ര കൈവശമുള്ളതും ഉപയോഗതിലിരിക്കുന്ന മായ ഭൂമി ക്ഷേത്രം അതിക്രമിച്ച് കൈവശപ്പെടുത്തി എന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണ്. ക്ഷേത്രഭൂമിയിൽ ഉള്ള ഉടമസ്ഥന്റെ അവകാശങ്ങൾ രേഖകൾ പരിശോധിച്ചു ഉറപ്പുവരുത്താതെ ആരാധനാ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ക്ഷേത്രം പൂട്ടിയ നടപടിക്ക് യാതൊരു ന്യായീകരണവും അർഹിക്കുന്നില്ല. മതഭീകര സംഘടനകളുടെ കുഴലൂത്തുകാരായി നഗരസഭാ സെക്രട്ടറിയും ഭരണസമിതിയും മാറിയിരിക്കുകയാണ്. ക്ഷേത്രത്തിനെതിരായ നടപടിയിൽ നിന്ന് അധികാരികൾ പിന്മാറിയില്ലെങ്കിൽ വിലക്ക് ലംഘിച്ച് ക്ഷേത്രം വിശ്വാസികൾക്ക് തുറന്നുകൊടുക്കാൻ ശിവസേന രംഗത്തിറങ്ങുമെന്നും ഹരികുമാർ പറഞ്ഞു.
