ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മാതൃക – മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക ആണെന്ന് മന്ത്രി ശിവൻകുട്ടി. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് 2025-26സാമ്പത്തിക വർഷത്തെ സാമൂഹിക ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആറ്റുകാൽ ഉത്സവമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാ പന ങ്ങളിലെ മേധാവികൾ തിരഞ്ഞെടുത്തു നൽകിയ പട്ടിക പ്രകാരം എൽ പി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് മൂവായിരം രൂപ വീതവും, യൂ പി വിഭാഗത്തിൽ പെട്ടവർക്ക് നാലായിരംരൂപയും, ഹൈ സ്കൂൾ വിഭാഗത്തിൽ പെട്ടവർക്ക് 4500രൂപയും, ഹയർ സെക്കന്ററി /വൊക്കെഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പെട്ടവർക്ക് 5000രൂപയും, ആറ്റുകാൽ ക്ഷേത്രം ഐ ടി സി പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ ട്രൈയിഡിൽ നിന്ന് രണ്ടു പേർക്ക് 5000രൂപ വീതവും ആണ് വിതരണം ചെയ്തത്. വിദ്യാഭ്യാസ ധന സഹായ ഇനത്തിൽ മൊത്തം 8,91,500രൂപയാണ് ഈ ചടങ്ങിൽ വച്ച് വിതരണം ചെയ്തിട്ടുള്ളത്. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ എസ് വേണുഗോപാലിന്റെ ആദ്യക്ഷതയിൽ ആണ് ചടങ്ങുകൾ നടന്നത് സ്വാഗതം ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ പി കെ കൃഷ്ണൻ നായർ പറഞ്ഞു..ഉദ്ഘാടനവും, ധനസഹായ വിതരണവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.സാമൂഹിക ക്ഷേമ കമ്മിറ്റി കൺവീനർ സി. അജിത്കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ നായർ,ജോയിന്റ് സെക്രട്ടറി എ എസ് അനുമോദ്,തുടങ്ങിയവർ സംസാരിച്ചു.ട്രസ്റ്റ്‌ സെക്രട്ടറി കെ. ശരത് കുമാർ കൃതജ്ഞത അർപ്പിച്ചു.

You May Also Like

About the Author: Jaya Kesari