“രുദ്ര”സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തു

തിരുവനന്തപുരം : രുദ്ര സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തു. നിഷി ഗോവിന്ദ്, സജീവ് കിളികുലം തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രസ്സ് ക്ലബ്ബിൽ ആണ് ചടങ്ങുകൾ നടന്നത്.സജീവ് കിളികുലവും റീജയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു
നിഷി ഗോവിന്ദ് ആണ് ചിത്രത്തിലെ നായിക…രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ചലച്ചിത്രം പറയുന്നത്
പ്രകൃതി ദുരന്തം,. സിക്കിൾ സെൽ അനീമിയ തുടങ്ങിയ ദുരന്തങ്ങളിലൂടെ വികസിക്കുന്ന കഥാ തന്തു സാമൂഹിക വ്യവസ്ഥിതിക്കെതിരെ വിരൽ ചൂണ്ടുന്നു
ഭക്തി, രതി,വിപ്ലവം. എന്നിവ ത്രിമാന സ്വഭാവം പൂണ്ടു ആളിപ്പടരുന്ന കഥയിൽ, സാമൂഹിക അന്തരീക്ഷത്തിൽ നിഴലിക്കുന്ന ആശങ്കകൾ പങ്കു വെക്കുന്നു
ആന്റണി എന്ന വിപ്ലവകാരിയുടെ വേഷം സംവിധായകൻ സജീവ് കിളികുലം അഭിനയിക്കുന്നു
രുദ്രാ എന്ന ടൈറ്റിൽ കഥാപാത്രം നിഷി ഗോവിന്ദ് അവതരിപ്പിക്കുമ്പോൾ… മൂപ്പൻ എന്ന വേഷം സുരേഷ് അരങ്ങു മനോഹരമാക്കുന്നു
മുരളി, ഉത്തമൻ, ടോജോ ഉപ്പുതറ,ബ്രൂസ്‌ലി രാജേഷ്,അശോകൻ മണത്തന, അനിൽ വടക്കുമ്പാട് പാർവതി ശിവനന്ദ തുടങ്ങിയവർ വേഷമിടുന്നു
പ്രൊഡക്ഷൻ കൺട്രോളർ നിഖിൽ കുമാർ പിണറായി
ക്രീയേറ്റീവ് കോൺട്രിബൂഷൻ സതീന്ദ്രൻ പിണറായി
നവംബർ മാസം രുദ്ര പ്രദർശനതിനെത്തും

You May Also Like

About the Author: Jaya Kesari