തിരുവനന്തപുരം :- ലളിതാം ബിക എൻ എസ് എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗവും, പെൻഷൻ വിതരണ ഉദ്ഘാടനവും ജനുവരി 19ഞായറാഴ്ച രാവിലെ 10മണിക്ക് പൂജപ്പുര ചെങ്കള്ളൂർ കൈലാസ് കല്യാണ മണ്ഡപത്തിൽ നടക്കും. അഖില ഭാരതീയ അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എം സംഗീത് കുമാറിന് സ്വീകരണം നൽകും. കരയോഗം പ്രസിഡന്റ് ജെ വിശ്വനാഥൻ നായർ അധ്യക്ഷൻ ആയിരിക്കും. പെൻഷൻ വിതരണം ഉദ്ഘാടനം എം സംഗീത് കുമാർ നിർവഹിക്കുന്നു. ചടങ്ങിൽ എഴുത്തുകാരൻ വിജയകൃഷ്ണനേയും, താലൂക്ക് യൂണിയൻ വനിതാ സമാജം ഭരണ സമിതി അംഗം സീത ലക്ഷ്മി, പി എഛ് ഡി നേടിയ പാർവതി എ എൽ എന്നിവരെയും ആദരിക്കും. കരയോഗം വൈസ് പ്രസിഡന്റ് എം പി ചന്ദ്രൻ നായർ ചടങ്ങിന് കൃതജ്ഞത അർപ്പിക്കും.