നട്ടെല്ല് സംബന്ധമായ വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: സ്‌കോളിയോസിസ്, കൈഫോസിസ് പോലുള്ള നട്ടെല്ലിലെ വൈകല്യങ്ങള്‍ അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരം ശസ്ത്രക്രിയകള്‍ രോഗികള്‍ക്ക് ശരീരത്തിന്റെ സ്വാഭാവിക ഘടന നല്‍കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസവും തിരികെ നല്‍കുന്നതായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ് സര്‍ജറി ഡയറക്ടര്‍ ഡോ.ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു.

ഈ ശസ്ത്രക്രിയയുടെ ഓരോ ഘട്ടത്തിലും നാവിഗേഷന്‍ഗൈഡ് ചെയ്യുന്ന സിസ്റ്റങ്ങളും ഇന്‍ട്രാ ഓപ്പറേറ്റീവ് 3ഡി ഇമേജിംഗും മില്ലിമീറ്ററില്‍ അളക്കുന്ന കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സഹായകരമാകും. ഇത് രോഗിയുടെ സുരക്ഷയും സുഖം പ്രാപിക്കലും എളുപ്പമാക്കും. ശസ്ത്രക്രിയയ്ക്കപ്പുറം നട്ടെല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പതിവായ വ്യായാമവും സമയബന്ധിതമായ വൈദ്യപരിശോധനകളും ആവശ്യമാണെന്നും ശസ്ത്രക്രിയ വിദഗ്ധര്‍ പറയുന്നു.

You May Also Like

About the Author: Jaya Kesari