തിരുവനന്തപുരം :- ശ്രീരാമകൃഷ്ണാശ്രമത്തിനു കീഴിൽ നെട്ടയം മലമുകളിൽ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്‌സിംഗിങിന്റെ പുതിയ മന്ദിരം മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തദവസരത്തിൽ ശ്രീരാമകൃഷ്ണാശ്രമം ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര ആരോഗ്യമന്ത്രി ജെ. ബി. നദ്ദ, മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ, അഡ്വ. വി.കെ. പ്രശാന്ത്, ഡോ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ സംസാരിക്കും .
ശാസ്തമംഗലം ആശ്രമത്തിൽ നടന്ന മാധ്യമസുഹൃത് സംഗമം ആശ്രമഅധ്യക്ഷൻ സ്വാമി മോക്ഷവൃതാ നന്ദ ഉദ്ഘാടനം ചെയ്തുസംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.