തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.രാവിലെ 9.30ന് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കും. ഉച്ചയ്ക്ക് 1.30 നാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ തുടങ്ങുക. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികള്‍ റെഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്.ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാർഥികളും, ലക്ഷദ്വീപ് മേഖലയില്‍ 447 പേരും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് 28,358. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് 1,893.എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 26ന് അവസാനിക്കും. 444693 വിദ്യാർഥികള്‍ പ്ലസ്ടു പരീക്ഷയ്ക്കിരിക്കും. ആറാം തീയതി ഒന്നാം വർഷ പരീക്ഷകള്‍ തുടങ്ങും. 29ന് അവസാനിക്കും. ഏപ്രില്‍ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലായി എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി മൂല്യനിർണയം തുടങ്ങും.