സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതല്‍

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനില്‍ നിർവഹിക്കും.ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കും.15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ് നല്‍കുക. ഒരുകിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്. കിറ്റ് വിതരണത്തിനോടൊപ്പം കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്നുമുതലാണ് തുടക്കമാകുന്നത്.

You May Also Like

About the Author: Jaya Kesari