തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ (ജനുവരി 23) തിരുവനന്തപുരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രി എത്തുന്ന നാല് പ്രധാന കേന്ദ്രങ്ങളെ ‘റെഡ് സോണ്‍’ ആയി പ്രഖ്യാപിച്ചു.ഈ മേഖലകളില്‍ ഡ്രോണുകള്‍ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇന്നും നാളെയും ശംഖമുഖം, എയര്‍പോര്‍ട്ട്, പുത്തരിക്കണ്ടം, കിഴക്കെക്കോട്ടെ എന്നിവയാണ് താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ രാവിലെ മുതല്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വിമാനത്താവളം, ശംഖുമുഖം, ചാക്ക, പേട്ട, ഈഞ്ചയ്ക്കല്‍ വഴി കടന്നുപോകുന്നവർ ബദല്‍ പാതകള്‍ ഉപയോഗിക്കാൻ നിർദ്ദേശമുണ്ട്. എസ്.പി.ജി (SPG) യുടെ മേല്‍നോട്ടത്തില്‍ ആയിരക്കണക്കിന് പൊലീസുകാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും.നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. നാളെ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

