
എറണാകുളം : ആലുവയില്‍ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ആലങ്ങാട് വയലക്കാട് വീട്ടില്‍ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തെങ്ങ് സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
