വയലില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

പന്തളം: വയലില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടില്‍ റെബു മിനി ദമ്ബതികളുടെ ഏക മകനായ മാര്‍ട്ടിന്‍ (21) ആണ് മരിച്ചത്.വൈകീട്ട് ആണ് സംഭവം. പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയില്‍ ചൂണ്ട ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി പുഞ്ചയില്‍ വീഴുകയായിരുന്നു. പോളിടെക്‌നിക്ക് വിദ്യാര്‍ഥിയാണ് മരിച്ച മാര്‍ട്ടിന്‍.അടൂരില്‍ നിന്നും എത്തിയ അഗ്‌നി രക്ഷാസേന മൃതദേഹം കണ്ടെത്തി. പന്തളം പൊലീസും സ്ഥലത്തെത്തി.

You May Also Like

About the Author: Jaya Kesari