തിരുവനന്തപുരം :- ഭക്ത സൂർദാസ് ജയന്തി ആഘോഷ ത്തോട് അനുബന്ധിച്ചു സൂർ സാഗർ -2025 സ്വാഗതസംഘത്തിന്റെ രൂപീകരണം മന്നം മെമ്മോറിയൽ ഹാളിൽ നടന്നു. സക്ഷമ, തിരുവനന്തപുരം നേതൃത്വത്തിൽ ആണ് സ്വാഗതസംഘത്തിന്റെ രൂപീകരണം നടന്നത്.
ചടങ്ങിന് സ്വാഗതം സക്ഷമ ജില്ലാ സെക്രട്ടറി അജികുമാർ എസ് ആശംസിച്ചു. സക്ഷമജില്ലാ പ്രസിഡന്റ് ഡോക്ടർ ജയചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. ഡോക്ടർ സരോജനായർ സ്വാഗതസംഘ രൂപീകരണത്തിന്റെ ഉദ്ഘാടനം ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. പി ഗിരീഷ് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടന സെക്രട്ടറി പി സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘത്തിന്റെ പ്രഖ്യാപനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി സുരേഷ് നിർവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജി കൃതജ്ഞത അർപ്പിച്ചു.