
തൃശൂര്‍: പുതുക്കാട് വരന്തരപ്പിള്ളി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി വേലൂപ്പാടം കിണര്‍ സ്വദേശി പുല്‍കിരിപറമ്പില്‍ ഷിനോജി (45)നെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 12ന് രാത്രിയിലായിരുന്നു സംഭവം.
ഭക്ഷണം കഴിക്കാന്‍ വിളിക്കാനായി ഷിനോജിന്റെ വീട്ടിലേക്ക് പോയ വേലുപ്പാടം സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ മണ്‍സൂറിനെ തടഞ്ഞുനിര്‍ത്തി അടുക്കളയില്‍നിന്ന് കൊടുവാള്‍ എടുത്ത് വെട്ടുകയായിരുന്നു. ബൈക്കില്‍ കൊണ്ടുപോകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മണ്‍സൂര്‍ ചികിത്സയിലാണ്.
