തിരുവനന്തപുരം കരമനയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ

തിരുവനന്തപുരം കരമനയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്.കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജയചന്ദ്രനാണ് കുത്തേറ്റത്.
നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ലിജോ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നെടുങ്കാട് തീമങ്കരിയില്‍ സമന്‍സ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

You May Also Like

About the Author: Jaya Kesari